ഇടവക വൈദികരുടെ അന്താരാഷ്ട്ര സമ്മേളനം മെയ്‌ 2 വരെ

ഇടവക ജീവിതത്തിലെ സിനഡാത്മക സഭാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് ഇടവകവൈദികരുടെ രാജ്യാന്തര സമ്മേളനം റോമിൽ നടക്കും.

ഏപ്രിൽ 29-മുതൽ മെയ് 2 വരെ റോമിൻറെ പ്രാന്തത്തിലുള്ള സക്രൊഫാനൊയിൽ, “ഫത്തേർണ ദോമൂസിൽ” ആണ് ഈ സമ്മേളനം നടക്കുക.

സമാപനദിനമായ മെയ് 2-ന് സമ്മേളന വേദി വത്തിക്കാനിലായിരിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ അന്ന് ഫ്രാൻസീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും സംഭാഷണത്തിലേർപ്പെടുകയും ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m