വിശുദ്ധ മദർ തെരേസക്കെതിരെ അപവാദ പ്രചരണം നടത്തിയ സ്പെയിനിലെ റേഡിയോ അവതാരകനെതിരെ പ്രതിഷേധം കനക്കുന്നു.
സ്പാനിഷ് റേഡിയോ ചാനലായ കാഡേന എസ്ഇആറിന്റെ അവതാരകനായ ബോബ് പോപ്പ് എന്നറിയപ്പെടുന്ന റോബർട്ടോ എൻറിക്വസ് ഹിറസാണ് നീചമായ ഭാഷയിൽ മദർ തെരേസയെ വിമർശിച്ചത്.
കൽക്കട്ടയിലെ മദർ തെരേസ മോശം ആളുകളുടെ ഗണത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് അദേഹം ആരോപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയായ മദർ തെരേസ സിൻചോണയേക്കാൾ (കയ്പേറിയ ചെടി) മോശമാണെന്ന് ഹിറസ് പറഞ്ഞു.
വിശുദ്ധ മദർ തെരേസയുടെ ജീവിത നന്മകളാണ് ഹിഗ്യൂറസ് മോശമായി അവതരിപ്പിച്ചത്. ദാരിദ്ര്യം മുതലെടുക്കുകയും ഗർഭഛിദ്രം തടയുകയും കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു എന്നതാണ് മദർ തെരേസ ചെയ്ത
കുറ്റമെന്ന് അദേഹം ആരോപിച്ചു.
മദർ തെരേസ ഒരു മോശം സ്ത്രീ ആണെന്നും ഹിഗ്യൂറസ് കുറ്റപ്പെടുത്തി. കാരണം വേദന, ദാരിദ്ര്യം എന്നിവ അനുഭവിച്ചതിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിച്ചതെന്ന് അദേഹം വിമർശിച്ചു. ജീവിതം മുഴുവൻ നാടകമായിരുന്നു അതിനെ ഒരു മികച്ച ജോലിയായി കാണാനാണ് താൻ താൽപര്യപ്പെടുന്നതെന്നും ഹിറ്റ് പറഞ്ഞു.
എന്നാൽ ഹിറ്റിന്റെ പരാമർശങ്ങളിൽ കനത്ത പ്രതിഷേധമണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. നിരവധി വൈദികരും സന്യസ്തരും അലമായ നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group