പോഷകങ്ങള്‍ക്ക് പുറമേ ശരീരത്തിന് ലവണങ്ങളും പ്രധാനമാണ്. അത്തരത്തില്‍ അനിവാര്യമായ ധാതുവാണ് മഗ്നീഷ്യം. കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷിക്കും പേശികളുടെ ബലത്തിനും മഗ്നീഷ്യം പ്രധാനമാണ്.
സ്ത്രീകളാണെങ്കില്‍ പ്രതിദിനം 320 മുതല്‍ 360 മില്ലിഗ്രാം വരെയും പുരുഷന്മാർക്ക് 410 മുതല്‍ 420 മില്ലിഗ്രാം വരെ മഗ്നീഷ്യവും ശരീരത്തിനാവശ്യമാണ്.
വെള്ളമാണ് സുഗമമായി മഗ്നീഷ്യം ലഭിക്കുന്ന ഉറവിടം. ഇലക്കറികള്‍, നട്സ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതിലൂടെയും മഗ്നീഷ്യം ശരീരത്തിലെത്തും. ദീർഘകാലമായി മഗ്നീഷ്യം ശരീരത്തിലെത്തിയില്ലെങ്കില്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രധാനമായും വെല്ലുവിളി സൃഷ്ടിക്കുന്നത് പ്യൂരിഫൈഡ് അഥവ ഫില്‍ട്ടർ ചെയ്ത വെള്ളമാണ്.
ഇസ്രയേലിലെ ടബ് സെൻ്റർ റിസർച്ച് ആൻഡ് പോളിസി ഇനിഷ്യേറ്റീവ് ഫോർ എൻവയോണ്‍മെൻ്റ് ആൻഡ് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ ഉപ്പ് നീക്കം ചെയ്ത വെള്ളത്തില്‍ മഗ്നീഷ്യം കുറവാണെന്നും ഇത് ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. കുടിവെള്ളത്തിലെ മഗ്നീഷ്യത്തിന്റെ അഭാവമാണ് ഇതിന് പ്രധാന കാരണമായി പഠനത്തില്‍ പറയുന്നത്. നേരത്തെ കുടിവെള്ളത്തിലൂടെ പ്രതിദിനം 50 മില്ലിഗ്രാം മഗ്നീഷ്യം ശരീരത്തിലെത്തിയിരുന്നു.
സമുദ്രജലത്തില്‍ നിന്ന് ഉപ്പും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധികരിക്കുന്ന പ്രക്രിയയാണ് ഡിസലൈനേഷൻ. ഈ പ്രക്രിയ നടക്കുന്ന സമയത്ത് ധാതുക്കളും ലവണങ്ങളും നീക്കം ചെയ്യപ്പെടുന്നു. 2006-ലെ പഠനമനുസരിച്ച് മുതിർന്നൊരാള്‍ക്ക് ആവശ്യമായ മഗ്നീഷ്യത്തിന്റെ 2.5 ശതമാനത്തോളം നല്‍കാൻ രണ്ട് ലിറ്റർ കുടിവെള്ളത്തിനാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m