പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി..

പു​​​തു​​​പ്പ​​​ള്ളി ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ങ്ങി. സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്. സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടി​​​നാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ.

ഓ​​​ഗ​​​സ്റ്റ് 17 വ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാം. പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാനുള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​യാ​​​യ ഓ​​​ഗ​​​സ്റ്റ് 17 വ​​​രെ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാം. പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 18നു ​​​ന​​​ട​​​ക്കും. പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 21 ആ​​​ണ്. ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ ബൂ​​​ത്തു​​​ക​​​ളും ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​കോൾ പാ​​​ലി​​​ച്ചു​​​ള്ള ഹ​​​രി​​​ത ബൂ​​​ത്തു​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ഒ​​​രു​​​ക്കും.

ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥിക​​​ൾ ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ​​​യും പ​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യും പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് മൂ​​​ന്നു ത​​​വ​​​ണ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്ത​​​ണം. ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​യെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലും വി​​​വ​​​രം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്ത​​​ണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group