ആദിത്യ എൽ1ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ലഭിച്ചു. നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവുമാണ് ഐഎസ്ആർഒ ഇന്നു പുറത്തുവിട്ടത്.

സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസം കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് എത്തുക. ഏകദേശം 1480.7 കിലോഗ്രാം ഭാരമുള്ള ആദിത്യ 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരും. മൊത്തം അഞ്ചു തവണയായി ഭ്രമണപഥം ഉയർത്തിയ ശേഷം സൂര്യനോട് ഏറ്റവും അടുത്തുള്ളതായി കണക്കാക്കപ്പെടുന്ന ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലേക്കു നീങ്ങും. ഇതിനായും പ്രത്യേക ജ്വലന പ്രക്രിയകൾ നടത്തും. ഭ്രമണപഥത്തിലെത്തിയ ശേഷം 5 വർഷത്തോളം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ചു പഠിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group