ആഗോള സീറോമലബാർ സഭയുടെ തലവനും എസ്. എം. സി. എ. കുവൈറ്റിന്റെ രക്ഷാധികാരിയുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് അബ്ബാസിയയിലുള്ള എസ്. എം. സി. എ. ആസ്ഥാനത്തുവച്ച് ഊഷ്മളമായ സ്വീകരണം നൽകി.
നവംബർ 13 ന് രാവിലെ എട്ടുമണിക്ക് എസ്. എം. സി. എ. ഹാളിൽവച്ചു നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ജോർജ് ജോസഫ് വാക്യത്തിനാൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു.
കുവൈറ്റിലെ സീറോമലബാർ വിശ്വാസികളുടെ അൽമായ സംഘടനയായ എസ്. എം. സി. എ. കുവൈറ്റ്, സീറോമലബാർ വിശ്വാസ സമൂഹത്തിനു നൽകുന്ന നല്ല മാതൃകകളെയും സീറോമലബാർ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹത്തിനും കുവൈറ്റ് വികാരിയെറ്റിനും നൽകുന്ന സംഭവനകളെയും ആർച്ചുബിഷപ്പ് അഭിനന്ദിക്കുകയും ചെയ്തു. അധികം വൈകാതെതന്നെ കുവൈറ്റിൽ സീറോമലബാർ സഭയുടെ ഔദ്യോഗിക സഭാസംവിധാനം നിലവിൽവരുമെന്നും അതിനായി പരിശുദ്ധ സിംഹാസനവുമായുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയായെന്നും നിങ്ങളേവരുടെയും പ്രാർഥനാസഹായം ആവശ്യമാണെന്നും ആർച്ചുബിഷപ്പ് ഓർമിപ്പിച്ചു. ഇതിനായി എസ്. എം. സി. എ. കുവൈറ്റ് മുൻകാലങ്ങളിൽ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group