കൊച്ചി :റേഷൻ വിതരണം അവതാളത്തിലാക്കി വീണ്ടും ഈ പോസ് മെഷീൻ തകരാർ. ഇന്നലെ തുടങ്ങിയ തകരാറിനെത്തുടർന്ന് വിതരണം താൽക്കാലികമായി നിർത്തിവച്ചു.
ഇതോടെ മാസാദ്യം തന്നെ അരിയുൾപ്പെടെ വാങ്ങാനായി കടകളിലെത്തുന്നവർ നിരാശരായാണ് മടങ്ങിയത്.
റേഷൻ കാർഡ് നമ്പർ നൽകിയാലുള്ള അറിയിപ്പിന് ശേഷം മെഷീൻ നിശ്ചലമാവും. ആവർത്തിക്കുന്ന തകരാറിന് ഉപഭോക്താക്കളോട് മറുപടി പറഞ്ഞ് വലഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.
കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്ലിങ്ങിലേക്ക് മാറാനായി NIC സോഫ്റ്റ്വവെയർ പുതുക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നുമാണ് ഭക്ഷ്യവകുപ്പിന്റെ നിലപാട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group