മഹാമാരിയുടെ കാലഘട്ടത്തിൽ കത്തോലിക്കാസഭ നൽകിയത് മികച്ച സേവനം : പ്രസിഡന്റ്

ടാൻസാനിയ:കോവിഡ് -19 പകർച്ചവ്യാധിയുടെ ആരംഭം മുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കത്തോലിക്കസഭ നൽകിയത് വിലമതിക്കാനാവാത്ത സേവനമാണ്ന്ന് ടാൻസാനിയ റിപ്പബ്ലിക് പ്രസിഡന്റ് സമിയ സുലുഹു ഹസ്സൻ പറഞ്ഞു. രാജ്യത്ത് മൂന്നാം തരംഗം തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ സഭാ നേതൃത്വo കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കാര്യക്ഷമമായി ഇടപെടണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു.
ടാൻസാനിയയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രസിഡന്റ് പറഞ്ഞത്.
സാമൂഹ്യ സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കത്തോലിക്ക സഭയുടെ പ്രവർത്തനങ്ങൾക്കും പ്രസിഡന്റ് നന്ദി അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group