മതവും സംസ്കാരവും അക്രമത്തിലേക്കല്ല, സാഹോദര്യ-സഹകരണ-സാമൂഹ്യ വ്യവസ്ഥയിലേക്ക് നയിക്കണം : ഫ്രാൻസിസ് മാർപാപ്പാ

മതവും വംശീയതുമായി ബന്ധപ്പെട്ട ആക്രമങ്ങൾ അവസാനിപ്പിക്കാനും, സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകാനും സൗഹൃദത്തിൽ ജീവിക്കുന്ന ഒരു സാമൂഹ്യസ്ഥിതി വളർത്തിയെടുക്കാനും അഫ്‌ഗാൻ പ്രവാസികളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് ഏഴ് ബുധനാഴ്ച, ഇറ്റലിയിലെ അഫ്ഗാൻ സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെ, നിരവധിയായ യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം നിരവധി അഫ്‌ഗാൻ പൗരന്മാർക്ക് സ്വരാജ്യം വിട്ടുപോകേണ്ടി വന്നിട്ടുണ്ടെന്നത് താൻ അറിയിന്നുണ്ടെന്നും, ഇറ്റലിയിലെത്തിയ ചില അഫ്‌ഗാൻ കുടുംബങ്ങളെ താൻ നേരിൽ കണ്ടുമുട്ടിയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും പൊതുസമൂഹം, തങ്ങളുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും അഭിമാനിക്കുന്ന വിവിധ ജനതകളെ ഉൾക്കൊള്ളുന്ന ഒന്നാണെന്നും, അതുകൊണ്ടുതന്നെ ഏവരുടെയും അവകാശങ്ങളെ മാനിക്കുന്ന ഒരു സ്ഥിതിയാണ് അവിടെ ഉണ്ടാകേണ്ടതെന്നും പറഞ്ഞ പാപ്പാ, എന്നാൽ പലപ്പോഴും ഈ രാജ്യങ്ങളിൽ, വൈവിധ്യം വിവേചനങ്ങൾക്കും, അവഗണനയ്ക്കും, ചിലപ്പോഴെങ്കിലും പീഡനങ്ങൾക്കും കാരണമായി മാറുന്നുണ്ടെന്ന് പ്രസ്‌താവിച്ചു. ഇത് പരിതാപകരമാണെന്ന് അപലപിച്ച പാപ്പാ, എന്നാൽ നിരവധി യുദ്ധങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങൾ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m