കൊച്ചി: മത ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതി ഇളവിനായി ഉള്ള രജിസ്ട്രേഷൻ ഇനി മുതൽ അഞ്ചുവർഷം കൂടുമ്പോൾ പുതുക്കണമെന്ന് നിർദ്ദേശം. നിലവിൽ രജിസ്ട്രേഷനുള്ള എല്ലാ മത ജീവകാരുണ്യ സ്ഥാപനങ്ങളും ഈ മാസം 30നകം പുതുക്കാനുള്ള അപേക്ഷ നൽകണം. അല്ലാത്തപക്ഷം നികുതി ഇളവിനായി ഉള്ള രജിസ്ട്രേഷൻ സ്വമേധയാ റദ്ദാക്കപ്പെട്ട ആയി കണക്കാക്കും. ട്രസ്റ്റ്,സൊസൈറ്റി – ലാഭേച്ഛയില്ലാത്ത കമ്പനി തുടങ്ങി എല്ലാവിധ ജീവകാരുണ്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. നികുതി നിയമത്തിലെ വകുപ്പ് 12a, 12 എ എ, 10 ( 23 സി ), 80 ജി ഇവ അനുസരിച്ച് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളും പുതിയ വകുപ്പ് 12 എബി അനുസരിച്ചുള്ള രജിസ്ട്രേഷൻ എടുത്തിരിക്കണം. നിലവിൽ രജിസ്ട്രേഷൻ ഇല്ലാത്ത മത ജീവകാരുണ്യ സ്ഥാപനങ്ങളും നികുതിയിളവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ രജിസ്ട്രേഷൻ എടുത്തിരിക്കണം. കഴിഞ്ഞ സാമ്പത്തിക വർഷം വരെ ഇത്തരം സ്ഥാപനങ്ങൾ നികുതി ഇളവിനായി ഉള്ള രജിസ്ട്രേഷൻ ഒരിക്കൽ എടുത്താൽ അവ എന്നെന്നേക്കുമായി ഉള്ളതായിരുന്നു.ആദായനികുതി ചട്ടങ്ങളിലെ ഫോറം 10 7 ഇലക്ട്രോണിക് ആയി ഡിജിറ്റൽ ഒപ്പിട്ടു മുഖ്യ ആദായ കമ്മീഷണർക്ക് ആണ് നികുതി ഇളവിനുള്ള അപേക്ഷ നൽകേണ്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group