ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു മാതൃകയായി :പറവൂർ ഡോൺബോസ്കോ ദേവാലയം

കൊച്ചി: വടക്കൻ പറവൂർ ഡോൺബോസ്കോ ദേവാലയ തിരുനാളിനോടനുബന്ധിച്ച് മാറ്റിവെച്ച് തുക ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. ഇടവകയിൽ ഉള്ള അഞ്ഞൂറോളം നിർധന കുടുംബങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് നിതിൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പള്ളി വികാരി ഫാദർ ജോസഫ് ജോഷി മുടിക്കൽ, സഹവികാരി ജിബിൻ കല്ലറയ്ക്കൽ, നഗരസഭ ചെയർപേഴ്സൺ പ്രഭാവതി, പാരിഷ് കൗൺസിൽ സെക്രട്ടറി ജോൺസി തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group