കണ്ഠ്വ രൂപതയുടെ നിയുക്ത മെത്രാനായി റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ നിയമിച്ചു

ഉത്തർപ്രദേശിലെ ഭോപ്പാൽ അതിരൂപതയിൽ ഉൾപ്പെടുന്ന കണ്ഠ്വ രൂപതയുടെ മെത്രാനായി മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.

1963 ജൂലൈ 9-ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് അഗസ്റ്റിനച്ചന്‍ ജനിച്ചത്. നാഗ്പൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്രപഠനത്തിന് ശേഷം 1994 ഏപ്രില്‍ 18-ന് കണ്ഠ്വ രൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. 1994-96 കാലയളവില്‍ സിര്‍പൂരില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം രൂപതാമെത്രാന്റെ സെക്രട്ടറിയായി ജോലി ചെയ്ത ശേഷം 1997-99 കാലയളവില്‍ റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.

തുടര്‍ന്ന് ഒരു വര്‍ഷം കൂടി രൂപതാമെത്രാന്റെ സെക്രട്ടറിയായി സേവനം ചെയ്ത ശേഷം 2000-2010 കാലയളവില്‍ സെന്റ് പയസ് സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററായും സെന്റ് പയസ് സെമിനാരിയുടെ റെക്ടറായും ജോലി ചെയ്തു. 2010 മുതല്‍ 2018 വരെ രൂപതയുടെ ബര്‍സാറും രൂപതാമെത്രാന്റെ സെക്രട്ടറിയുമായിരുന്നു. 2018-2021 കാലയളവില്‍ സെന്റ് ആന്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് രൂപതാ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group