ചെന്നൈ-കോട്ടയം റൂട്ടിൽ ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തും

ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്.

പെരമ്പൂര്‍, കട്പാഡി, സേലം, ഈറോഡ്, തിരുപ്പുര്‍, പോഡനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. എട്ട് കോച്ചുകളുള്ള റേക്ക് ആണ് സര്‍വീസ് നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group