പൈശാചിക കോണ്‍ഫറന്‍സ്; പ്രാര്‍ത്ഥനയുമായി അണിനിരന്ന് ആയിരങ്ങൾ

ബോസ്റ്റണില്‍ സാത്താനിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ‘സാത്താന്‍കോണ്‍’ എന്ന പൈശാചിക കോണ്‍ഫറന്‍സിനെതിരെ ജപമാല പ്രാര്‍ത്ഥനയുമായി അണിനിരന്നത് ആയിരങ്ങൾ.

സാത്താനിക കോണ്‍ഫെറെന്‍സിനെതിരെ ബോസ്റ്റണ്‍ അതിരൂപത മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനായജ്ഞം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തെരുവില്‍ ഇറങ്ങി പ്രാര്‍ത്ഥിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

സാത്താന്‍ ആരാധകരായ ദി സാത്താന്‍ ടെംപിളിന്റെ ആഭിമുഖ്യത്തിലാണ് ‘സാത്താന്‍കോണ്‍’ എന്ന വാര്‍ഷിക പൈശാചിക കോണ്‍ഫറന്‍സ് നടത്തപ്പെട്ടത്.

സാത്താനെയും സാത്താന്‍ ആരാധകരെയും എതിര്‍ക്കാന്‍ പ്രാര്‍ത്ഥന തന്നെയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ബോസ്റ്റണ്‍ രൂപതയിലെ ക്രൈസ്തവ വിശ്വാസികള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group