ഇസ്രേയേൽ ജനത്തെ സംരക്ഷിക്കാൻ ദൈവം മോശയെ ഭരമേല്പിച്ചതുപോലെ ക്രിസ്തീയ വിശ്വാസത്തിന്റെ സാക്ഷ്യമാകാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിത്വമായി മാറുകയാണ് സയ്യദ് മുഹമ്മദ് മഹ്ദി. ബൈബിൾ കൈവശം വെച്ചാൽ വധശിക്ഷക്കുവരെ വിധിക്കപ്പെടുന്ന നിയമവ്യവസ്ഥയുള്ള ഇസ്ലാമിക രാഷ്ട്രത്തിൽ നിന്നും ബൈബിളിനെയും ക്രിസ്തുവിന്റെ അടുത്തറിഞ്ഞ സ്പെയിനിലേക്ക് പാലായനം ചെയ്ത മഹ്ദി, ജീവിക്കുന്ന സാക്ഷ്യമായി മാറിയിരിക്കുന്നു. ‘എയ്ഡ് ടു ദി ചർച്ച ഇൻനീഡ്’ (എ. സി. എൻ) എന്ന പൊന്തിഫിക്കൽ സന്നദ്ധ സംഘടനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിസ്തുവിലേക്കുള്ള തന്റെ ജീവിതകഥ മഹ്ദി വിവരിച്ചത്.
ദൈവ വചനം ശക്തവും സാധാരണ ജീവിതങ്ങളെ അസാധാരണമാക്കാൻ കഴിവുള്ളതുമാണെന്ന് താൻ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും മഹ്ദി സൂചിപ്പിക്കുകയുണ്ടായി. ഒരു ക്രൈസ്തവനാകണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും അതത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ രാജ്യം ഉപേക്ഷിക്കുന്നതിൽ മഹ്ദി തല്പരൻ ആയിരുന്നില്ല. എന്നാൽ ഇറാനിൽ മുസ്ലിങ്ങൾക്ക് മതപരിവർത്തനം ചെയ്യുവാൻ അനുവാദമില്ലാത്തതിനാലാണ് സ്പെയിനിലേക്ക് താൻ പാലായനം ചെയ്തത്. മഹ്ദിയുടെ ഈ തീരുമാനത്തിന്റെ ഭാഗമായി ഒരുപാട് വെല്ലുവിളികൾ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. മഹ്ദിയുടെ തീരുമാനത്തിന്റെ പരിണിതഫലമായി പോലീസിനെയും പ്രദേശവാസികളെയും പേടിച്ചു ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ മലയുംപുഴയും കടന്ന് യാത്ര ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ വളരെയേറെ സഹായമായത്, തന്റെ ക്രിസ്തുവിനോടുള്ള അടിയുറച്ച വിശ്വാസവും ദൈവ വചനകളുമാണ്. മോശ ഇസ്രായേൽ ജനത്തെ നയിക്കാൻ നിയുക്തനായതുപോലെ തന്റെ വിശ്വാസത്തെ സംരക്ഷിക്കാനും നിലനിർത്താനും മഹ്ദിയെയും ദൈവം നിയുകതനാകുകയായിരുന്നു.
അഭയാർത്ഥിയായി സ്പെയിനിൽ എത്തിയ അദ്ദേഹം പിന്നീട് ബുർഗോസിലെ മെത്രാപ്പോലീത്തയായ ഫിദറീൽ വെഗാസിൽ നിന്നും ക്രൈസ്തവസഭയുടെ പ്രഥമ കൂദാശയായ മാമ്മോദീസ സ്വീകരിച്ചു. മാമ്മോദീസ സീകരത്തിലൂടെ താൻ പരിപൂർണ്ണമായും മാറിയെന്നും ക്രിസ്തുവിനോട് കൂടുതൽ ഐക്യപ്പെട്ടുവെന്നും മഹ്ദി പരാമാർശിക്കുണ്ട്. തന്റെ വിശ്വാസത്തെ സ്വാതന്ത്ര്യത്തോടെ അനുവർത്തിക്കാൻ സാധിക്കുന്നതിൽ താൻ ഇന്ന് സന്തുഷ്ടനാണെന്നും തന്റെ ജീവിതത്തിൽ ബൈബിളിന് പുറമേ, തന്റെ ഉത്തമനായ സുഹൃത്തും വൈദീകനുമായ ബുർഗോസിലെ സെന്റ് കോസ്സ്മാസ് ഇടവക വികാരി സമ്മാനിച്ച ജപമാലയും ഒരു അനുഗ്രഹമാണെന്ന് വെളുപ്പെടുത്തിയിരുന്നു. ഇറാനിലെ ജനങ്ങൾക്ക് ബൈബിൾ കൈവശം വെക്കാനോ ജപമാല ധരിക്കാനോ അനുവാദമില്ലെന്നും എങ്കിലും കടുത്ത ഇസ്ലാമിക നിയമങ്ങളുള്ള രാജ്യത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്നും മഹ്ദിയുടെ വാക്കുകളിൽ വ്യക്തമാണ്. ഇറാനിലെ ഈ മത പരിവർത്തനത്തെ സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ നേരെത്തെ മുതൽ ലോക ശ്രെദ്ധ നേടിയിരുന്നു. ഇറാനിലെ രഹസ്യ അന്വക്ഷണ വിഭാഗം മന്ത്രിയായ മഹമൂദ് അലവി ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ക്രിസ്തീയ വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നോട്ടുള്ള യാത്രയിൽ എല്ലാ വിശ്വാസികൾക്കും മഹ്ദിയുടെ ജീവിതം ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കണം.