കൊച്ചി: സഭയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും കാരുണ്യപ്രവൃത്തികളും ക്രിസ്തു സ്‌നേഹത്തിന്റെ മഹനീയമായ പ്രകാശനമാണെന്നും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അത്തരം പ്രവൃത്തികള്‍ തുടരുകയും, അത്തരം മാതൃകകളിലൂടെ വിശ്വാസി സമൂഹത്തിന് കരുത്ത് പകരുകയും വേണമെന്ന് കെസിബിസി പ്രസിഡന്റ്കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവ പറഞ്ഞു.
ഈ കാലഘട്ടത്തിലെ രൂക്ഷമായ പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ സമര്‍പ്പണബോധത്തോടെ സമീപിക്കാന്‍ തയ്യാറായാല്‍ അവയെ തരണംചെയ്യാനുള്ള ശക്തി ദൈവം നല്‍കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെസിബിസി കെസിഎംഎസ് സംയുക്ത യോഗം ജൂണ്‍ ആറ് ചൊവ്വാഴ്ച പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളസഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരും സന്യസ്ത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷനായിരുന്നു. കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി സ്വാഗതം ആശംസിച്ചു. പിഒസി ബൈബിള്‍ പഴയനിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് നല്‍കി പ്രകാശനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group