ക്രൈസ്തവരുടെ ചുടുനിണം വീണ് നൈജീരിയൻ മണ്ണ്. നൈജീരിയയിലെ ക്രിസ്ത്യാനികൾ, ഇസ്ലാമിക തീവ്രവാദികളുടെ ഭീകരമായ ആക്രമണങ്ങൾ നേരിടുന്നത് തുടർച്ചയാകുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഇസ്ലാമിക തീവ്രവാദികൾ 19 ക്രിസ്ത്യാനികളെയാണ് കൊന്നൊടുക്കിയത്. നൈജീരിയയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ കൊല്ലപ്പെട്ടതിന്റെ വിശദമായ റിപ്പോർട്ടുകൾ താഴെപ്പറയുന്നു.
തെക്കൻ കടുന
ജൂൺ ഏഴിന്, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവനാകാൻ തീരുമാനിച്ച ഒരാളുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. അദ്ദേഹത്തിന് അഭയം നൽകിയ ക്രിസ്ത്യൻ കുടുംബത്തെ ലക്ഷ്യമിട്ട് ജൂലൈ രണ്ടിന് കൗറു കൗണ്ടിയിലെ ലോഹ് ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തി. ആളെ കണ്ടെത്താനാകാതെ, ഫുലാനി തീവ്രവാദികൾ മൂന്നു കുടുംബാംഗങ്ങളെ കൊന്നുകളഞ്ഞു. അവരിൽ അഞ്ചും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളും ഉൾപ്പെടുന്നു.
കത്സിന
ജൂലൈ രണ്ടിനു പുലർച്ചെ, ഫെഡറൽ യൂണിവേഴ്സിറ്റി ഡറ്റ്സിൻ-മായിലെ ക്രിസ്ത്യൻ അധ്യാപകനായ ഡോ. ടിരി ഗ്യാൻ ഡേവിഡിനെ തീവ്രവാദികൾ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ രണ്ടുകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. യാരിമ ക്വാർട്ടേഴ്സിലാണ് ആക്രമണം നടന്നത്. അത്യാധുനിക ആയുധങ്ങളുമായി ഭീകരർ അതിക്രമിച്ചു കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ബനു
ജൂലൈ രണ്ടിന് രാത്രി ഉക്കും കൗണ്ടിയിലെ അയാതി-സായി ഗ്രാമത്തിൽ 11 ക്രിസ്ത്യാനികളെ ഇസ്ലാമിക ഫുലാനി തീവ്രവാദികൾ കൊലപ്പെടുത്തി. നേരത്തെ, ജൂലൈ ഒന്നിന്, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിലെ മൂന്നുപേർ അവരുടെ കൃഷിയിടങ്ങളിൽ നിന്നു മടങ്ങുമ്പോൾ കൊല്ലപ്പെട്ടിരുന്നു.
പ്ലേറ്റയ്ക്
ഇസ്ലാമിക തീവ്രവാദികൾ മിയാംഗോ കമ്മ്യൂണിറ്റികളിലെ കൃഷിഭൂമി നശിപ്പിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 17 ക്രിസ്ത്യാനികൾ ഇവിടെ കൊല്ലപ്പെട്ടു. അടുത്തിടെ, ബസ്സ കൗണ്ടിയിലെ ക്വാൾ ജില്ലയിൽ സ്ഥിതിചെയ്യുന്ന മയംഗ ഗ്രാമത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഫുലാനി തീവ്രവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൃഷിയിടങ്ങൾ നശിപ്പിച്ചതും ഐ. സി. സി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.
നൈജീരിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്രൈസ്തവർക്കുനേരെ നടന്ന വിവിധ ആക്രമണങ്ങളാണ് ഇവയെല്ലാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m