ജസ്യൂട്ട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെടിവയ്പ്; മൂന്നു മരണം

മനിലയിലെ ജസ്യൂട്ട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ബിരുദദാന ചടങ്ങിനിടയിലാണ് വെടിവെപ്പ് നടന്നത്. മുൻ സിറ്റി മേയർ റോസ് ഫുറിഗെ, മേയറുടെ അസിസ്റ്റന്റ് വിക്ടർ കാപിസ്ട്രാനോ,യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗാർഡ് എന്നിവരാണ് കൊല്ലപ്പെട്ടത്.

മകളുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മേയർ. നാലു മണിക്കായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാൽ അതിന് മുമ്പേ വെടിവയ്പ് നടന്നു.

ഡോക്ടറായ ചാവോ തിയോ ആണ് വെടിവച്ചതെന്നാണ് അനുമാനം.ഇയാളുടെ പക്കൽ നിന്ന് തോക്ക് പോലീസ് പിടിച്ചെടുത്തു. വെടിവച്ചതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് കീഴടക്കുകയായിരുന്നു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി സെക്യുരിറ്റി കൊല്ലപ്പെട്ടത്.താങ്കളാണ് യഥാർത്ഥ ഹീറോയെന്നും മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടിയാണ് താങ്കൾ ജീവത്യാഗം അനുഷ്ഠിച്ചതെന്നും സെക്യൂരിറ്റിയെ അനുസ്മരിച്ചു കൊണ്ട് ജ്ട്ട് വൈദികൻ റോ അറ്റിലാനോ ഫേസ്ബുക്കിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group