34-ാമ​ത് കു​ട​മാ​ളൂ​ർ അ​ൽ​ഫോ​ൻ​സാ തീർത്ഥാടനം ഓ​ഗ​സ്റ്റ് ആ​റി​ന്

വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജ​ന്മ​ഗൃ​​ഹ​​ത്തി​​ലേ​​ക്കും കു​​ട​​മാ​​ളൂ​​ർ ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്കു​​മു​​ള്ള 34-ാമ​​ത് അ​​ൽ​​ഫോ​​ൻ​​സാ തീർത്ഥാടനം ഓ​​ഗ​​സ്റ്റ് ആ​​റി​​നു ന​​ട​​ത്തും.
ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തീർത്ഥാടനം ന​​ട​​ത്ത​​പ്പെ​​ടു​​ന്ന​​ത്. പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന തീർത്ഥാടന​​ത്തി​​ന് അ​​തി​​രൂ​​പ​​ത​​യി​​ലെ 18 ഫൊ​​റോ​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണങ്ങ​​ളാ​​ണ് ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​റി​​ന് രാ​​വി​​ലെ 5.45നു ​​പാ​​റേ​​ൽ മ​​രി​​യ​​ൻ തീർത്ഥാടന കേ​​ന്ദ്ര​​ത്തി​​ൽ​​ നി​​ന്നും പ​​ദ​​യാ​​ത്ര ആ​​രം​​ഭി​​ക്കും. വി​​വി​​ധ ഫൊ​​റോ​​ന​​ക​​ൾ കോ​​ട്ട​​യം സി​​എം​​എ​​സ് ഗ്രൗ​​ണ്ട്, മാ​​ന്നാ​​നം ആ​​ശ്ര​​മ​ദേ​​വാ​​ല​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​ നി​​ന്നും തീർത്ഥാടനത്തി​​ൽ പ​​ങ്കു​​ചേ​​രും.

തീർത്ഥാടന​​ത്തി​​നൊ​​രു​​ക്ക​​മാ​​യി ഛായാ​​ചി​​ത്ര, ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​ങ്ങ​​ൾ, ഭൂ​​മി​​യി​​ലെ മാ​​ലാ​​ഖ എ​​ന്ന പേ​​രി​​ൽ സു​​കൃ​​താ​​ഭ്യാ​​സ​​ങ്ങ​​ൾ, പ്ര​​സം​​ഗമ​​ത്സ​​രം, അ​​ൽ​​ഫോ​​ൻ​​സാ സെ​​മി​​നാ​​ർ, ക്വി​​സ് മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി പ്രോ​​ഗ്രാ​​മു​​ക​​ൾ യൂ​​ണി​​റ്റ്, മേ​​ഖ​​ല, അ​​തി​​രൂ​​പ​​താ ത​​ല​​ത്തി​​ൽ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ര​​ണ്ടു​വ​​ർ​​ഷം കോ​​വി​​ഡി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ത്മീ​​യ തീർത്ഥാടന​​മാ​​യി ന​​ടത്തി​​യ​​തി​​നാ​​ൽ ഈ ​​വ​​ർ​​ഷം കൂ​​ടു​​ത​​ൽ തീർത്ഥാട​​ക​​രെ​​യാ​​ണ് സം​​ഘാ​​ട​​ക​​ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group