മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; സൈന്യത്തിനുനേരെ വെടിയുതിര്‍ത്തു

മണിപ്പൂരില്‍ കലാപത്തിന് അറുതി വരുത്താനുള്ള കേന്ദ്ര ഇടപെടല്‍ ഫലം കാണുന്നില്ല.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ പ്രശ്‌ന പരിഹാരത്തിന് എത്തി.

ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷാ സേനയും അക്രമികളും ഏറ്റുമുട്ടല്‍ തുടരുകയാണ്.ഇന്നലെ രാത്രി ക്വാക്തയിലും കങ്ക്വായിലും വെടിവയ്പ്പ് തുടര്‍ന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത് .ബിഷ്ണുപൂര്‍ ജില്ലയുടെ അതിര്‍ത്തിലായിരുന്നു അക്രമം. 9.45 ഓടെ വെടിവയ്പ്പ് വീണ്ടും തുടരുകയായിരുന്നു. ജനക്കൂട്ടം പോലീസിന്‍റെ ആയുധങ്ങള്‍ നശിപ്പിക്കുകയും സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ലാംഗോളില്‍ ആള്‍ താമസമില്ലാത്ത വീട് അക്രമികള്‍ അഗ്നിക്കിരയാക്കി. നിരവധി സ്ഥലങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായും സൈന്യം അറിയിച്ചു. സൈന്യം, ആസാം റൈഫിള്‍സ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, സംസ്ഥാന പോലീസ് എന്നിവയുടെ സംയുക്ത സേനകള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ അര്‍ദ്ധരാത്രിയും മാര്‍ച്ച്‌ നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group