ട്രെയിനിൽ വെടിവയ്പ്പ്; നാല് മരണം

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എഎസ്ഐ ഉൾപ്പെടെ നാല് യാത്രക്കാരെ വെടിവച്ചു കൊന്നു. ജയ്പുര്‍- മുംബൈ എക്‌സ്പ്രസിന്റെ ബി5 കോച്ചിലാണ് സംഭവം. ട്രെയിന്‍ മുംബൈയിലേക്കു പോകുന്നതിനിടെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതൻ സിങ്ങാണ് (30) യാത്രക്കാര്‍ക്കു നേരെ വെടിവച്ചത്.

അക്രമിയെ ആയുധസഹിതം പിടികൂടി. ട്രെയിന്‍ ബോറിവലിക്കും മിരാ റോഡിനും ഇടയിലൂടെ ഓടിമ്പോഴാണു സംഭവമെന്നാണു റിപ്പോര്‍ട്ട്. എഎസ്ഐ, പാൻട്രി ജീവനക്കാരൻ, രണ്ടു യാത്രക്കാർ എന്നിവരാണു കൊല്ലപ്പെട്ടത്. വെടിവയ്പില്‍ നിരവധി യാത്രക്കാര്‍ക്കു പരുക്കേറ്റു. പ്രതി ചേതന്റെ മാനസികാവസ്ഥ മോശമായിരുന്നെന്നു പൊലീസ് പറഞ്ഞു.

ട്രെയിനിൽ സുരക്ഷയൊരുക്കുന്ന അകമ്പടി സംഘത്തിന്റെ ഭാഗമായിരുന്നു ഇയാൾ. വിശ്രമമില്ലാതെയാണു ജോലി ചെയ്യുന്നതെന്നും ഇടവേള വേണമെന്നും ചേതൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് എല്ലാം ശരിയായി എന്നു പറഞ്ഞ് ജോലി തുടരുകയായിരുന്നു. വെടിവയ്ക്കാനുള്ള സാഹചര്യമെന്തെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group