രജത ജൂബിലി നിറവിൽ കുന്നോത്ത് ഗുഡ്ഷെപ്പേർഡ് മേജർ സെമിനാരി

സീറോമലബാർസഭ യുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി വർഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം സെമിനാരിയിൽ നടന്നു.

സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചതോടു കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു.

സെമിനാരി റെക്ടർ ഫാ. ജേക്കബ് ചാണിക്കുഴി, ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, കോട്ടയം അ തിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നസ്രത്ത് സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ജസീന്ത എന്നിവർ പ്രസംഗിക്കും.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ 2000 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച കാനോനിക വിജ്ഞാപനം വഴിയാണ് സെമിനാരി സ്ഥാപിതമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m