കരുവന്നൂര്‍ ബാങ്കിന് സമാനമായ സാമ്ബത്തിക ക്രമക്കേട്; കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായി ഇഡി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായി ഇഡി റിപ്പോര്‍ട്ട്. ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന് കൈമാറി.

സഹകരണ നിയമങ്ങള്‍ ലംഘിച്ച്‌ വൻ തുക അംഗങ്ങളല്ലാത്തവർക്ക് വായ്പ നല്‍കി, പുറത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചു തുടങ്ങിയ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇ ഡി റിപ്പോര്‍ട്ട് നല്‍കിയത്. കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള സാമ്ബത്തിക ക്രമക്കേടാണ് മറ്റു ബാങ്കുകളിലും കണ്ടെത്തിയത്.

അയ്യന്തോള്‍, തുമ്ബൂർ, നടക്കല്‍, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകള്‍, ബി എസ് എൻ എല്‍ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണല്‍ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് നല്‍കിയത്.

ഉന്നത സി പി എം നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് ഇടപാടുകള്‍ നടന്നതെന്നും ഓഡിറ്റിംഗിലും ക്രമക്കേട് നടന്നുവെന്നും ഇ‍‍ഡി റിപ്പോർട്ടിലുണ്ട്. നേരത്തെ ഈ വിവരം ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group