ഓണത്തിനു പട്ടിണി കിടത്തരുത് :സർക്കാരിനോട് കോടതി.

കൊച്ചി :കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജൂ​​​ലൈ​​യി​​ലെ ശ​​​മ്പ​​​ളം ഈ​​​ മാ​​​സം 25 ന​​​കം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഓ​​​ണ​​​ത്തി​​​ന് ആ​​​രും പ​​​ട്ടി​​​ണി കി​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉണ്ടാവരുതെന്നും സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈ​​​ക്കോ​​​ട​​​തി.

കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​വും പെ​​​ന്‍​ഷ​​​നും വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഒ​​​രു​​​കൂ​​​ട്ടം ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​ന്‍റെ നി​​​ർ​​ദേ​​ശം.

ഹ​​​ര്‍​ജി​​​ക​​​ള്‍ 21 ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ ശ​​​മ്പ​​​ളം ന​​​ല്‍​കു​​​മോ​​​യെ​​​ന്ന കാ​​​ര്യം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു. നി​​​ല​​​വി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്ക് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.ഈ ​​​സ്ഥി​​​തി​​​ക്ക് മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ ബ​​​ദ​​​ല്‍ സം​​​വി​​​ധാ​​​നം എ​​​ന്താ​​​ണെ​​​ന്ന് ചോ​​​ദി​​​ച്ചി​​​ട്ടു മ​​​റു​​​പ​​​ടി​​​യി​​​ല്ലെ​​​ന്നും സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. ജൂ​​​ലൈ​​​യി​​​ലെ ശ​​​മ്പ​​​ളം ന​​​ല്‍​കാ​​​ന്‍ 30 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍ തു​​​ക ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും വ്യ​​​ക്ത​​​മാ​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group