സിസ്റ്റർ ആൻ മരിയ നവ-സുവിശേഷവത്ക്കരണത്തിന്റെ പുതിയ ചെയർപേഴ്സൺ


പ്രിസ്റ്റൻ : സിസ്റ്റർ ആൻ മരിയ എസ്.എച്ച് പുതിയ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗ്രെയ്റ്റ് ബ്രിട്ടൺ സീറോ-മലബാർ രൂപതയുടെ നവ-സുവിശേഷവത്ക്കരണ കമ്മീഷന്റെ ചെയർപേഴ്സണായും ഒപ്പം ഡിപ്പാർട്മെന്റിന്റെ ഡയറക്ടറായും പ്രശസ്ത വചന പ്രഘോഷക റവ. സിസ്റ്റർ ആൻ മരിയ എസ്. എച്ച്-നെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ സീറോ മലബാർ രൂപതയുടെ കീഴിൽ കാലങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന സിസ്റ്റർ ആൻ മരിയ വചന പ്രോഘോഷണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സിസ്റ്ററെ ചെയർപേഴ്സണായി നിയമിച്ചത്. ഇടുക്കി രൂപതയിലെ മൂലമറ്റം സ്വദേശിനിയായ സിസ്റ്റർ ആൻ മരിയ, തിരുഹൃദയ സഭയുടെ പാലാ പ്രൊവിൻസ് അംഗമാണ്.

    സീറോ മലബാർ സഭയുടെ എക്കാലത്തെയും മുതൽകൂട്ടായ സിസ്റ്റർ കെമസ്ട്രിയിൽ ബിരുദവും ഫാർമസിയിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. മൂവാറ്റുപുഴ നിർമല കോളേജ് ഓഫ് ഫാർമസിയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റർ, ഫാർമസിയിൽ ഗവേഷണവും നടത്തി വരുകയായിരുന്നു. വചന പ്രഘോഷണത്തിൽ സിസ്റ്റർക്കുള്ള അഭിരുചി തിരിച്ചറിഞ്ഞ സഭാ നേതൃത്വമാണ് ഈ സ്ഥനത്തേക്ക് സിസ്റ്ററെ നിർദ്ദേശിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group