ദക്ഷിണ സുഡാൻ : രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാനും സമാധാനം,സുരക്ഷ,സ്ഥിരത എന്നിവ വർധിപ്പിക്കാൻ വേണ്ട നടപടിയെടുക്കാൻ ഭരണകൂടത്തോട് സഭാനേതൃത്വം ആവശ്യപ്പെട്ടു.ദക്ഷിണ സുഡാൻ റിപ്പബ്ലിക്കിലെ സംഘർഷം പരിഹരിക്കുന്നതിനുവേണ്ടിയും ദേശിയ ഐക്യം പുനഃസ്ഥാപിക്കുന്നതിനും സ്ഥാപിതമായ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷ വേളയിലാണ് ദക്ഷിണ സുഡാൻ കൗൺസിൽ ഓഫ് ചർച്ചകളും മറ്റു സൊസൈറ്റി ഗ്രൂപ്പുകളും ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തിന്റെ സിവിൽ സൊസൈറ്റി ഫോറവും ദക്ഷിണ സുഡാൻ വുമൺസ് കൊളീഷനും പിന്തുണയ്ക്കുന്ന കൗൺസിൽ ഓഫ് ചർച്ച് സമാധാനം ,സുരക്ഷ,സ്ഥിരത എന്നിവ പുനഃസ്ഥാപിക്കുവാനും രക്തച്ചൊരിച്ചാലുകൾക്ക് അറുതിവരുത്താനും ആഹ്വാനം ചെയ്തു. സുഡാനിൽ പൗരന്മാർക്ക് നേരിടേണ്ടി വരുന്ന മനുഷ്യകടത്ത്,ലൈംഗികാക്രമണം ,തട്ടിക്കൊണ്ടുപോകൽ ,സാമ്പത്തിക കൊള്ള ,തൊഴിൽ പ്രശ്നങ്ങൾ വർധിച്ചുവരുന്ന പണപ്പെരുപ്പം അനാവശ്യമായ റോഡ് തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ ക്രിയാത്മകമായി ഭരണകൂടം ഇടപെടണമെന്നും സഭ നേതൃത്വം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group