മണിപ്പൂരിന് വേണ്ടി മുൻ ഇംഫാൽ ആര്‍ച്ച് ബിഷപ്പിന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി

സംഘർഷഭരിതമായ മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഇംഫാൽ മുൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനിയുടെ വീട്ടിൽ പ്രാർത്ഥന നടത്തി.
മണിപ്പൂരിലെ ജനതയ്ക്ക് പ്രാർത്ഥനാപിന്തുണ പ്രഖ്യാപിച്ച് 27ന് നടത്തുന്ന ജപമാലക്കണ്ണിയുടെ ഭാഗമായാണ് മുൻ ആർച്ച് ബിഷപ്പിന്റെ വീട്ടിൽ പ്രാർത്ഥന നടത്തിയത്.

കുറവിലങ്ങാട് ഇടവകാംഗമായ ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനി ഇംഫാൽ ആർച്ച് ബിഷപ്പെന്ന നിലയിൽ നിർമ്മിച്ച പള്ളികളടക്കം നശിപ്പിച്ചതിലുള്ള ഇടവകയുടെ വേദനയും ആശങ്കയും പങ്കുവച്ചാണ് ജപമാലകണ്ണിയാകൽ നടത്തുന്നത്.

ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലാനിയ്ക്കൽ, ഫാ. ജോർജ് വടയാറ്റുകുഴി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ ശുശ്രൂഷ നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group