ദ​​ളി​​ത് ക്രൈ​​സ്ത​​വ സം​​വ​​ര​​ണ നി​​ഷേ​​ധം ഭരണഘടന വിരുദ്ധം : മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോട്ടം

ഭാരതത്തിൽ നടക്കുന്ന ദ​​ളി​​ത് ക്രൈ​​സ്ത​​വ പ​​ട്ടി​​ക​​ജാ​​തി സം​​വ​​ര​​ണ നി​​ഷേ​​ധം ക​​ടു​​ത്ത മ​​ത​​വി​​വേ​​ച​​ന​​വും ഭ​​ര​​ണ​​ഘ​​ട​​ന മൂ​​ല്യ​​ങ്ങ​​ളു​​ടെ ന​​ഗ്‌​​ന​​മാ​​യ ലം​​ഘ​​ന​​വു​​മാ​​ണെ​​ന്ന് ആ​​ര്‍ച്ച് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ദ​​ളി​​ത് ക​​ത്തോ​​ലി​​ക്ക മ​​ഹാ​​ജ​​ന​​സ​​ഭ എ​​സ്ബി ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച നീ​​തി​​ഞാ​​യ​​ര്‍ ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍ച്ച് ബി​​ഷ​​പ്.കെ​​സി​​ബി​​സി എ​​സ്‌​​സി, എ​​സ്ടി ബി​​സി ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ ബി​​ഷ​​പ് ഗീ​​വ​​ര്‍ഗീ​​സ് മാ​​ര്‍ അ​​പ്രേം സ​​ന്ദേ​​ശം ന​​ല്‍കി. ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പു​​ര​​യ്ക്ക​​ല്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സി​​ജോ ജേ​​ക്ക​​ബ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ഡി​​സി​​എം​​എസ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം ആ​​മു​​ഖ​​ സ​​ന്ദേ​​ശം ന​​ല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group