മതാത്മകതയ്ക്കപ്പുറം ആത്മീയതയ്ക്ക് പ്രധാന്യം നല്‍കുന്ന ജീവിതത്തിന്റെ തുറവിയാണ് ഓരോ സഹായ പദ്ധതികളും : കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ

കൊച്ചി: മതാത്മകതയ്ക്കപ്പുറം ആത്മീയതയ്ക്ക് പ്രധാന്യം നല്‍കുന്ന ജീവിതത്തിന്റെ തുറവിയാണ് ഓരോ സഹായ പദ്ധതികളെന്നും ഓർമ്മിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ.

തിരുവല്ല അതിരൂപതയുടെ നേതൃത്വത്തില്‍ ‘ഭവനരഹിതര്‍ക്ക് ഭവനം’ എന്ന പദ്ധതിയിലൂടെ പുറമറ്റത്ത് പൂര്‍ത്തീകരിച്ച വീടുകളുടെ കൂദാശയും, താക്കോല്‍ ദാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.

നിര്‍ധനര്‍ക്ക് സാന്ത്വനമാകുന്നത് ദൈവരാജ്യത്തിന്റെ അടയാളമാണ്,കൊടിയ ദരിദ്രാവസ്ഥയില്‍ കഴിയുന്ന ഒരുപാട് മനുഷ്യര്‍ സംസ്ഥാന തലസ്ഥാനത്തിന്റെ ഓരോ പ്രദേശങ്ങളിലുണ്ട്,ബോധപൂര്‍വ്വമായ സമീപനം എടുത്തെങ്കില്‍ മാത്രമെ അവര്‍ക്കെല്ലാം നന്മചെയ്യാന്‍ സാധിക്കുകയുള്ളു കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group