കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യ​മി​ച്ച ജ​സ്റ്റി​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​ന്‍ ക​മ്മീ​ഷ​ന്‍ റ​ദ്ദ് ചെ​യ്യ​ണ​o : കെസിബിസി എസ്‌സി, എസ്ടി ബിസി കമ്മീഷന്‍

ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ക്ക് പ​ട്ടി​ക​ജാ​തി പ​ദ​വി ന​ല്‍കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യ​മി​ച്ച ജ​സ്റ്റി​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​ന്‍ ക​മ്മീ​ഷ​ന്‍ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ക്ക് പ​ട്ടി​ക​ജാ​തി സം​വ​ര​ണം ശി​പാ​ര്‍ശ ചെ​യ്യു​ന്ന ജ​സ്റ്റീ​സ് രം​ഗ​നാ​ഥ മി​ശ്ര ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നും കെ​സി​ബി​സി എ​സ്‌​സി, എ​സ്ടി ബി​സി ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കെ​സി​ബി​സി എ​സ്‌​സി, എ​സ്ടി, ബി​സി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ്പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, ഡി​സി​എം​എ​സ് സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ഇ​ല​വു​ങ്ക​ല്‍, ഡി​സി​എം​എ​സ് സം​സ്ഥാ​ന മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ല്‍ തി​രു​വ​ന​ന്ത​പു​രം, ഫാ. ​പോ​ള്‍ ചു​ള്ളി എ​റ​ണാ​കു​ളം, ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം ച​ങ്ങ​നാ​ശേ​രി, ഫാ. വി​ജി​ല്‍ വ​ള​യി​ല്‍ തി​രു​വ​ല്ല, ഫാ. ​ഫ്രാ​ന്‍സീ​സ് പ്ലാ​വ​ര കു​ന്നേ​ല്‍ മാ​വേ​ലി​ക്ക​ര, ഫാ. ​ലി​ബി​ന്‍ ജെ​യിം​സ് പു​ന​ലൂ​ര്‍, ഫാ. ​അ​നീ​ഷ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group