വിശ്വാസം, ഐക്യം, സേവനം എന്നിവ ശക്തിപ്പെടുത്തുക : മാർപാപ്പാ

പാലങ്ങൾ പണിയുകയെന്നാൽ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെ തുല്യമായി അഭിസംബോധന ചെയ്യുന്ന സുസ്ഥിര സമൂഹത്തിൻറെ സമഗ്രവും ചിട്ടയായതുമായ ഒരു കാഴ്ചപ്പാട് പരിപോഷിപ്പിക്കലാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സിംബാവ്വെയിലെയും സാംബിയായിലെയും കത്തോലിക്കാ മെത്രാന്മാർക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

ഈ സന്ദേശം സാംബിയായിലെയും മലാവിയിലെയുമായ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച് ബിഷപ്പ് ജാൻ ലൂക്ക പെരീച്ചി സമ്മേളനത്തിൽ വായിക്കുകയായിരുന്നു.

പ്രദേശത്തെ ജനങ്ങളുടെ പൊതുനന്മയുടെ ഔന്നത്യവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദൈവിക കൃപയ്ക്ക് വിധേയരായി പങ്കാളിത്തത്തിലും ഐക്യത്തിലും സമാധാനത്തിലും വർത്തിക്കുന്നതു തുടരണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. സിംബാവ്വെ, സാംബിയ, മലാവി എന്നീ നാടുകൾ തമ്മിൽ പാലങ്ങൾ പണിയുകയും വിശ്വാസവും ഐക്യവും സേവനവും ശക്തിപ്പെടുത്തുകയും വേണമെന്ന് പാപ്പാ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m