കടുത്ത പനിയുമായി എത്തിയ വിദ്യാർത്ഥി തലസ്ഥാനത്ത് നീരീക്ഷണത്തിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പനിയോടെ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ നീരീക്ഷണത്തിലാക്കി. ബി.ഡി.എസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്.ഇയാളുടെ ശരീര ശ്രവങ്ങൾ പൂനയിലേക്ക് പരിശോധനയ്ക്കായി അയക്കും. കടുത്ത പനിയുമായെത്തിയ വിദ്യാർത്ഥി വവ്വാൽ കടിച്ച പഴം കഴിച്ചിരുന്നതായി സംശയം പറഞ്ഞു. ഇതോടെയാണ് ഇയാളെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. നിലവിൽ വിദ്യാർത്ഥിക്ക് പനിയുണ്ടെങ്കിലും മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

അതേസമയം, കേരളത്തിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്രം ജാഗ്രത നിർദേശം നല്‍കി. പ്രതിരോധ പ്രവർത്തനങ്ങളിലടക്കം വീഴ്ചകൾ വരരുതെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group