കാനഡയിൽ പഠനം : കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ

ന്യൂ ഡല്‍ഹി: കാനഡയില്‍ പഠിക്കാൻ തീരുമാനമെടുക്കുന്നതിന് മുൻപ് ഇന്ത്യൻ വിദ്യാർത്ഥികള്‍ രണ്ടുവട്ടം ആലോചിക്കണമെന്ന് കാനഡയില്‍ നിന്ന് ഇന്ത്യ കഴിഞ്ഞ ദിവസം തിരികെവിളിച്ച ഹൈക്കമ്മീഷണർ സഞ്ജയ് വർമ.

ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും നിരവധി വിദ്യാർത്ഥികള്‍ ജോലിസാധ്യതയില്ലാത്ത നിലവാരമില്ലാത്ത കോളജുകളിലാണ് പഠിക്കുന്നതെന്നും പലരും വിഷാദരോഗം നേരിടുന്നുണ്ടെന്നും സഞ്ജയ് വർമ പറഞ്ഞു. കുട്ടികളെ പഠിക്കാൻ വിടുന്ന കോളജുകളെപ്പറ്റി മാതാപിതാക്കള്‍ നന്നായി അന്വേഷിക്കണമെന്നും സഞ്ജയ് വർമ അഭിപ്രായപ്പെട്ടു.

പല വിദ്യാർത്ഥികളുടെയും ദുരവസ്ഥയ്ക്കു കാരണം പണക്കൊതിയന്മാരായ ഏജന്‍റുമാരാണെന്ന് സഞ്ജയ് വർമ ആരോപിച്ചു. ഒരു റൂമില്‍ത്തന്നെ എട്ടു വിദ്യാർത്ഥികളാണ് തിങ്ങിക്കൂടി താമസിക്കുന്നത്. ആഴ്ചയില്‍ ഒരു ക്ലാസ് മാത്രം നടക്കുന്ന നിലവാരമില്ലാത്ത കോളജുകളിലാണ് പലരും പഠിക്കാനെത്തുന്നത്. നിലവാരമില്ലാത്ത വിദ്യാഭ്യാസമായതിനാല്‍ത്തന്നെ പഠിച്ച ജോലിയല്ല പലരും ചെയ്യുന്നത്.

കാനഡയിലെ ഒരു വിദ്യാർത്ഥി നല്‍കുന്നതിന്‍റെ നാലിരട്ടിയാണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ ഫീസയായി നല്‍കുന്നതെന്നും വിദ്യാർഥികളുടെ ഭാവി പന്താടരുതെന്ന് കനേഡിയൻ അധികാരികളോട് അഭ്യർത്ഥിച്ചിരുന്നുവെന്നും സഞ്ജയ് വർമ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m