വാടക ഗര്‍ഭധാരണം നിരോധിക്കണം : മാർപാപ്പ

വാടക ഗര്‍ഭധാരണം നിരോധിക്കണമെന്നും ഗര്‍ഭസ്ഥശിശുവിനെ കച്ചവടച്ചരക്കാക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സമാധാനത്തിലേക്കുള്ള പാത ജീവനോടുള്ള ബഹുമാനം ആവശ്യപ്പെടുന്നു, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആരംഭിക്കുന്ന പിഞ്ചു കുഞ്ഞിന്‍റെ ജീവിതത്തിന്‍റെ ഉത്ഭവം മുതല്‍, അതിനെ അടിച്ചമര്‍ത്താനോ വ്യാപാര വസ്തുവാക്കി മാറ്റാനോ കഴിയില്ല. അമ്മയുടെ ഭൗതിക ആവശ്യങ്ങളെ ചൂഷണം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലും സ്ത്രീയുടെയും കുട്ടിയുടെയും അന്തസ്സിന്‍റെ ഗുരുതരമായ ലംഘനത്തെ പ്രതിനിധീകരിക്കുന്നതുമായ വാടക മാതൃത്വം എന്ന് വിളിക്കപ്പെടുന്ന സമ്പ്രദായം അപലപനീയമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. ഒരു കുഞ്ഞ് എപ്പോഴും ഒരു ദാനമാണ്, ഒരിക്കലും ഒരു വാണിജ്യ കരാറിന്‍റെ അടിസ്ഥാനമല്ല. അസ്തിത്വത്തിന്‍റെ ഓരോ നിമിഷത്തിലും മനുഷ്യജീവനെ സംരക്ഷിക്കണം. തെറ്റായ അനുകമ്പയുടെ പേരില്‍ കുട്ടികളെയും പ്രായമായവരെയും രോഗികളെയും ഉപേക്ഷിക്കുന്ന ഒരു മരണ സംസ്കാരത്തിന്‍റെ തുടര്‍ച്ചയായ വ്യാപനത്തില്‍ ഖേദിക്കുന്നതായും പാപ്പ കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group