ആവേശക്കടലായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാർ രൂപത എസ്എംവൈഎം സംഘടിപ്പിച്ച യുവജനസംഗമം (ഹന്തുസാ- ആനന്ദം -2024 ).
വുൾവർ ഹാംപ്ടണിൽ നടന്ന സംഗമത്തിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് എന്നിവയുൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിൽ നിന്നും വിവിധ മിഷനുകളിൽ നിന്നുമായി ആയിരത്തി അറുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. സമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്നും അവരുടെ പരി പോഷണത്തിനു വേണ്ടിയാണ് സഭയുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
ദൈവരാജ്യത്തിന്റെ വളർച്ചയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ യുവജനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ തനതായ പാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കാനും യഥാർത്ഥ ആനന്ദമായ ഈശോയോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളെ ചേർത്തുവയ്ക്കാനും ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷ പ്രസംഗത്തിൽ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m