ബുർക്കിന ഫാസോയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ കത്തോലിക്കാ ദേവാലയത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്കു പരിക്കേറ്റു.
ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയിരിക്കെ എസ്സാകനെ ഗ്രാമത്തിലെ കത്തോലിക്കാ സമൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 12 പേർ സംഭവസ്ഥലത്തും മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലിരിക്കെയുമാണ് മരിച്ചത് “ഈ വേദനാജനകമായ സാഹചര്യങ്ങളിൽ, വിശ്വാസത്തിൽ മരിച്ചവരുടെ
നിത്യശാന്തിക്കായിയും മുറിവേറ്റവരുടെ സൗഖ്യത്തിനും വേദനിക്കുന്ന
ഹൃദയങ്ങളുടെ സാന്ത്വനത്തിനു വേണ്ടിയും പ്രാർത്ഥിക്കാൻ ഞങ്ങൾ നിങ്ങളെ
ക്ഷണിക്കുന്നു,“ ഡോറി ബിഷപ്പ് ലോറൻ്റ് ബിഫ്യൂറെ ഡാബിർ അഭ്യർത്ഥിച്ചു. ഒപ്പം പശ്ചിമാഫ്രിക്കൻ രാജ്യത്ത് മരണവും നാശവും വിതയ്ക്കുന്നത് തുടരുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാനും ബിഷപ്പ് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group