തീവ്രവാദി ആക്രമണം : മൂന്നു ക്രൈസ്തവർ കൊല്ലപ്പെട്ടു.

ജർമനി: ജർമനിയിൽ തീവ്രവാദി ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട്.
ജർമ്മൻ നഗരമായ വുർസ്ബർഗിൽ കഴിഞ്ഞദിവസം നടന്ന തീവ്രവാദി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സോമാലിയൻ അഭയാർഥിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
നീളമേറിയ കത്തിയുമായി നഗരമധ്യത്തിലൂടെ നടന്നു നീങ്ങിയ അക്രമകാരി യാതൊരു പ്രകോപനവും കൂടാതെയാണ് മൂന്നുപേരെ കൊലപ്പെടുത്തിയത്.
അല്ലാഹു അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് അക്രമി ഈ ക്രൂരകൃത്യം ചെയ്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കൊല്ലപ്പെട്ട മൂന്നുപേരും ക്രിസ്ത്യാനികളാണ്.
ബവേറിയ ഗവർണർ മർകസ് സോഡർ സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു. “ആക്രമണത്തിൽ ഇരകളാക്കപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group