ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി തീവ്രവാദികൾ

നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്യുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴ് ക്രൈസ്തവർ കൊലപ്പെട്ടു.

ക്രിസ്ത്യൻ ഗ്രാമമായ എഗുമയിൽ വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികൾ ഗ്രാമത്തിൽ റെയ്ഡ് നടത്തിയതായി അഗതു ലോക്കൽ ഗവൺമെൻ്റ് കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്യു പത്രക്കുറിപ്പിൽ പറഞ്ഞു. “ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അവർ ഗ്രാമവാസികൾക്കുനേരെ വെടിയുതിർക്കാൻ തുടങ്ങി. അവർ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി. ഞങ്ങൾ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അവർ അക്രമികളെ തിരയുന്നുണ്ട്“ – ഫിലിപ്പ് എബെന്യാകു പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m