ലോകപൈതൃകപട്ടികയിൽ ഇടംനേടിയ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഭീകരര്‍ പിടിച്ചെടുത്തു.

ലാലിബേല: എത്യോപ്യയിലെ യുനസ്‌കോയുടെ പട്ടികയിലുള്ള ലോക പൈതൃക കേന്ദ്രംമായ ഓര്‍ത്തഡോക്‌സ് പള്ളി ഭീകരര്‍ പിടിച്ചെടുത്തു.എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പുണ്യനഗരമായ രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ലാലിബേല നഗരമാണ് ഭീകരർ പിടിച്ചെടുത്തത് . ഇവിടുത്തെ ഒറ്റക്കല്ലില്‍ തീര്‍ത്ത ശിലായുഗകാലത്തെ പ്രസിദ്ധമായ സെന്റ് ജോര്‍ജ് പള്ളിയാണ്
ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എന്ന ഭീകരസംഘടന കൈവശപ്പെടുത്തിയത്. യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് നഗരം ഭീകരര്‍ കീഴടക്കിയത്. ഇവിടെ താമസിക്കുന്നവര്‍ പലായനം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ എത്യോപ്യന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group