നാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്രൈസ്തവ സന്യാസാശ്രമം തകർക്കപ്പെട്ടു.

സംഘർഷം രൂക്ഷമായ എത്യോപ്യയിലെ ടിഗ്രേ പ്രദേശത്തെ വാൾഡിബ ക്രൈസ്‌തവ സന്യാസ ആശ്രമം എത്യോപ്യൻ – എറിത്രിയൻ സേനയുടെ ആക്രമണത്തിൽ തകർക്കപ്പെട്ടു .നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ വാൾഡിബ സന്യാസ ആശ്രമം ക്രൈസ്‌തവലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മൊണാസ്ട്രിയാണ്.എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ഈ ആശ്രമത്തിൽ നിന്നും സന്യാസിമാർ നാടുകടത്തപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ആക്രമണത്തിന് മുമ്പ് ഏകദേശം ആയിരത്തോളം സന്യാസിമാർ ഇവിടെ കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ലോക രാഷ്ട്രങ്ങളുടെയും മറ്റു ക്രൈസ്തവ സഭകളുടെയും ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹം ഇപ്പോൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group