നിലനിൽപ്പിനായുള്ള പോരാട്ടം തുടർന്ന് അർമേനിയൻ ക്രൈസ്തവർ

100 കൊല്ലം മുൻപ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയയിലെ ക്രൈസ്തവർ ഇന്നും നിലപ്പിനായുള്ള പോരാട്ടത്തിലാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ അർമേനിയയുടെ അയൽരാജ്യമായ അസർബൈജാൻ നാഗോർണോ കാരബാക്ക് മേഖലയിൽ നടന്ന അക്രമണത്തിൽ ഒരു ലക്ഷത്തോളം അർമേനിയൻ വംശജരെ അവരുടെ വീടുകളിൽ നിന്നും തുരത്തി. ഈ നടപടിയെ വംശീയ ഉന്മൂലനം എന്നാണ് ഏതാനും അന്താരാഷ്ട്ര നേതാക്കൾ വിശേഷിപ്പിച്ചത്. അസർബൈജാനും തുർക്കിയും ഇവിടംകൊണ്ട് നിർത്തില്ലെന്നും അർമേനിയ മുഴുവനായി പിടിച്ചെടുക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും അർമേനിയൻ ആക്ടിവിസ്റ്റായ സിമോണി റിസ്കൂളള പറഞ്ഞു.

ഏകദേശം 30 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള അർമേനിയ ക്രൈസ്തവ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്. 1915 ൽ നടന്ന അർമേനിയൻ വംശഹത്യയിൽ 15 ലക്ഷത്തോളം ക്രൈസ്തവർക്കാണ് ജീവൻ നഷ്ടമായത്. ഇതിനെ അമേരിക്ക അടക്കം മുപ്പതോളം രാജ്യങ്ങൾ വംശഹത്യയായി അംഗീകരിക്കുന്നുണ്ടെങ്കിലും തുർക്കി ഇതുവരെ അതിന് തയ്യാറായിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group