മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ലെബനീസ് പ്രധാനമന്ത്രി

ലെബനോന്റെ നിയുക്ത പ്രധാനമന്ത്രി സിയാദ് ഹരീരി മാർപാപ്പയെ സന്ദർശിച്ചു.
35 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അനിശ്ചിതത്വത്തിലും ക്ലേശങ്ങളിൽ കഴിയുന്ന ലെബനീസ് ജനതയ്ക്ക് സാന്ത്വനവും ആത്മീയ സാന്നിധ്യവും മാർപാപ്പ വാഗ്ദാനം ചെയ്തു.ദുരിതമനുഭവിക്കുന്ന ലെബനീസ് ജനതയ്ക്ക് സഹായം നൽകേണ്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെ കർത്തവ്യമാണെന്ന് മാർപാപ്പ ഓർമപ്പെടുത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താനും, സാമ്പത്തിക,രാഷ്ട്രീയ അരാജകത്വത്തിൽ കഴിയുന്ന ലബനോൻ സന്ദർശിക്കാനും മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group