സമാധാനത്തിനുള്ള നോബൽ സമ്മാനം ജപ്പാനിലെ നിഹോൺ ഹിദാൻക്യോ സംഘടനയ്ക്ക്

1945-ൽ ജപ്പാനിലെ ഹിരോഷിമയിയിലും നാഗസാക്കിയിലുമുണ്ടായ അണുബോംബാക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൺ ഹിദാൻക്യോ ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിരിക്കുന്നു.

സ്വീഡനിലെ നാണയമായ 11 ദശലക്ഷം ക്രോണ, (9 കോടിയോളം രൂപ) യാണ് സമ്മാനത്തുക. ആണവായുധവിരുദ്ധ പ്രവർത്തനങ്ങളാണ് ഈ പ്രസ്ഥാനത്തെ ഈ സമാധാനപുരസ്കാരത്തിന് അർഹമാക്കിയത്.

അണുവായുധവ്യാപനത്തിനും ഉപയോഗത്തിനുമെതിരായ പ്രവർത്തനത്തിലൂടെ ലോകത്തെ ബോധവൽക്കരിക്കാൻ നിഹോൺ ഹിദാൻക്യോ സംഘടന, അതിലെ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ സഹനങ്ങൾക്കിടയിലും അനുഭവാധിഷ്ഠിതമായ പഠനപ്രചാരണപരിപാടികളിലൂടെ ശ്രമിച്ചുവെന്ന് നോബൽ പുരസ്കാരസമിതി വ്യക്തമാക്കി.

ആണവായുധവിമുക്തമായ ഒരു ലോകത്തിനുവേണ്ടിയും ആണവായുധങ്ങൾ ഇനിയൊരിക്കിലും ഉപയോഗിക്കപ്പെടരുതെന്ന് സാക്ഷ്യങ്ങളിലൂടെ കാണുച്ചുതരാനും നടത്തിയ ശ്രമങ്ങളാണ് നിഹോൺ ഹിദാൻക്യോയെ ഈ സമാധാനപുരസ്കാരത്തിന് യോഗ്യമാക്കിയതെന്ന് പുരസ്കാരസമിതിയുടെ അദ്ധ്യക്ഷൻ യൊർഗെൻ വ്വാറ്റ്നെ ഫ്രിഡ്നെസ് പ്രസ്താവിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group