വിശുദ്ധ നാട്ടിൽ നടക്കുന്ന യുദ്ധം വേദനാജനകം: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമം രൂക്ഷമായതെന്നു കർദ്ദിനാൾ പറഞ്ഞു.

മധ്യപൂർവേഷ്യയിലും ഇസ്രായേലിലും, പാലസ്തീനിലും, ഗാസ മുനമ്പിലും സംഭവിക്കുന്ന നിഷ്ഠൂരമായ ക്രൂരതകൾ വേദനാജനകമാണ്. ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങൾ അവസാനിക്കുവാൻ ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥന അനിവാര്യമാണ്. പൊട്ടിപ്പുറപ്പെട്ട യുദ്ധം എപ്രകാരം മുൻപോട്ടു പോകുമെന്നും, അതിന്റെ അന്ത്യം എന്തായിരിക്കുമെന്നും സങ്കല്പിക്കുവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ്. ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കർദ്ദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group