ദരിദ്രരുടെ ലോകദിനത്തിനായുള്ള മാർപാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു

എട്ടാമത് ദരിദ്രരുടെ ലോകദിനത്തിൻ്റെ ആചരണത്തിനു മുന്നോടിയായി, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോട് ദരിദ്രരുടെ കഷ്ടപ്പാടുകളിൽ പങ്കുചേരാനും പ്രാർത്ഥനയിലൂടെ അവരുമായി ആശയവിനിമയം നടത്താനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

2016-ൽ കരുണയുടെ ജൂബിലിവർഷത്തിൻ്റെ അവസാനത്തിൽ പാപ്പ രൂപംകൊടുത്ത ആചരണമാണ് ദരിദ്രർക്കായുള്ള ദിനാചരണം.

ക്രിസ്തുരാജന്റെ തിരുനാളിന് ഒരാഴ്ച മുമ്പാണ് ദരിദ്രർക്കായുള്ള ലോകദിനം ആചരിക്കുന്നത്. ഈ വർഷം ഈ ദിനം വരുന്നത് നവംബർ 17-നാണ്. “ദരിദ്രർക്ക് ദൈവത്തിന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രാർത്ഥനയിലൂടെ കണ്ടെത്തി“ എന്ന, ബെൻ സിറയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാപ്പ, ദരിദ്രർക്കായുള്ള ലോകദിനത്തിന്റെ സന്ദേശം വിശ്വാസികൾക്കു നൽകിയത്.

സന്ദേശത്തിൽ, മറ്റുള്ളവരുടെ അന്തസ്സ് നഷ്ടപ്പെടുത്തി ലൗകികവസ്തുക്കളും പ്രശസ്തിയും പിന്തുടരുന്നതിനെതിരെ ഫ്രാൻസിസ് പാപ്പ മുന്നറിയിപ്പ് നൽകി. “എന്തു വിലകൊടുത്തും സ്വന്തമായി ഒരു പേര് ഉണ്ടാക്കണമെന്നതാണ് ലോകത്തിന്റെ കാഴ്ചപ്പാട്. സമ്പത്ത് സമ്പാദിക്കുന്നതിനായി സാമൂഹികമാനദണ്ഡങ്ങൾ വരെ ഇന്ന് മനുഷ്യൻ ലംഘിക്കുന്നു. ഈ ഭ്രമം എത്ര സങ്കടകരമാണ്” – പാപ്പ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group