ക്യൂബയുടെ പ്രസിഡന്റ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

ക്യൂബയുടെ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനല്‍ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. ഭാര്യ ലിസ് ക്യൂസ്റ്റ പെദ്രസയോടൊപ്പമുള്ള ക്യൂബൻ പ്രസിഡന്റിന്റെ സന്ദര്‍ശനം 40 മിനിറ്റ് നീണ്ടു. പരിശുദ്ധ സിംഹാസനവും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പയും പ്രസിഡന്റും ഹ്രസ്വ സംഭാഷണത്തിനിടെ സംസാരിച്ചു.

“ദി റീഡർ” എന്ന് പേരിട്ടിരിക്കുന്ന വെള്ളിയും വെങ്കലവും കൊണ്ട് നിർമ്മിച്ച ഒരു ശിൽപവും ക്യൂബൻ കവികളുടെ രണ്ട് പുസ്തകങ്ങളും പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പക്ക് നൽകി. “സമാധാനത്തിന്റെ ദൂതന്മാരാകൂ” എന്നെഴുതിയ ഒലിവ് ശാഖ ചുമക്കുന്ന പ്രാവിനെ ചിത്രീകരിക്കുന്ന ഒരു വെങ്കല സൃഷ്ടിയാണ് പാപ്പ പ്രസിഡന്‍റിന് നല്‍കിയത്. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡയസ് കാനല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group