കാഞ്ഞിരപള്ളി രൂപതയിലെ ദൈവായങ്ങളിൽ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിൻ്റെ അർത്ഥവത്തും, കുറിക്കുകൊള്ളുന്നതുമായ ഇടയലേഖനം

കാഞ്ഞിരപള്ളി രൂപതയിലെ ദൈവായങ്ങളിൽ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിൻ്റെ അർത്ഥവത്തും, കുറിക്കുകൊള്ളുന്നതുമായ ഇടയലേഖനം ഇന്ന് വായിച്ചു. നോമ്പ് കാലം തുടങ്ങുന്നതിൻ്റെ ഭാഗമായുള്ളതാണ് സന്ദേശം. അതിൻ്റെ മുന്നാമത്തെ പാരാഗ്രാഫിൽ പിതാവ് പറയുന്നത് ഇങ്ങനെയാണ്:

” വിശ്വാസത്തിന്റെ പേരിൽ വിവിധ കാലങ്ങളിലും ദേശങ്ങളിലും ക്രൈസ്തവൻ പീഡിപ്പിക്കപ്പെടുകയും ചിലപ്പോൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ആധുനികകാലത്തെ മത പീഡനം കുറെക്കൂടി പരിഷ്ക്കരിച്ച രീതിയിലാണ് നടപ്പിലാക്കുന്നത്. ശരീരത്തെ അക്രമിക്കാതെതന്നെ ആത്മാവിനെ കൊല്ലുന്ന വിദ്യയാണത്. വിശ്വാസത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ച് ക്രമേണ വ്യക്തിയെ വിശ്വാസരഹിതനാക്കുകയും അങ്ങനെ ദൈവത്തെ തള്ളിപ്പറയുവാൻ പ്രേരിപ്പിക്കുകയുമാണത്, സഭയെയും വൈദികരെയും സമർപ്പിതരെയും പൊതു വേദികളിൽ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കു കയും ചെയ്യുന്നവരുടെ ലക്ഷ്യം മറ്റൊന്നല്ല. കർത്താവിന്റെ – ശരീരമാകുന്ന സഭ ജനമദ്ധ്യത്തിൽ വിചാരണ ചെയ്യപ്പെടു കയും നിന്ദിക്കപ്പെടുകയും ചെയ്യുമ്പോൾ പ്രതികരിക്കുന്നത് സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്കു തടസ്സമാകുമോയെന്ന് ഭയംമൂലം നിസ്സംഗതയോടെ കഴിയുന്നത് സഭാമക്കൾക്ക് ഭൂഷണമല്ല. കയ്യാപ്പാസിന്റെ കൊട്ടാരത്തിൽ കൈയാമം ചെയപ്പെട്ട ഗുരുവിന്റെ മുഖത്ത് ശത്രുക്കൾ തുപ്പുകയും അവിടുത്തെ കരണത്തടിക്കുകയും ചെയ്ത സമയത്ത് നിസ്സംഗതയോടെ മുറ്റത്ത് തീ കാഞ്ഞിരുന്ന ശെമയോന് പിന്നീട് ഏറെ കരയേണ്ടിവന്നത് മറക്കാതിരിക്കാം “.

നിരന്തരം സഭയെയും, സമുദായത്തെയും അവഹേളിക്കുന്നവരും രാഷ്ട്രീയ അന്ധത കൊണ്ടും, ആളുകൾ തന്നെ പറ്റി എന്ത് വിചാരിക്കുമെന്ന ഭയം മൂലവും പ്രതികരിക്കാതെ നിക്ഷ്പക്ഷത കളിക്കുന്നവരും എന്നും മനസിൽ സൂക്ഷിക്കേണ്ട വാക്കുകളാണിത്.

” പിന്നീട് ഏറെ കരയേണ്ടി വരും “


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group