ലൈഗികാരോപണ കേസിൽ പുരോഹിതൻ നിരപരാധി

The priest is innocent in the sex charge case

മാൻഹാട്ടൻ: മാൻഹാട്ടനിലെ സെന്റ് മൈക്കിൾ ചർച്ചിലെ വികാരി ഫാദർ ജോർജ് ററ്റ്ലർറിനെതിരായ ലൈഗികാരോപണ കേസിൽ പുരോഹിതൻ നിരപരാധിയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ. ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ ജോർജ് ററ്റ്ലർ തന്റെ ഇടയ ചുമതലകളിൽനിന്ന് സ്വമേധയാ വിട്ടുനിന്നിരുന്നു. ഏകദേശം മുപ്പതിലധികം പുസ്ഥകങ്ങളുടെ രചിതാവാണ് ററ്റ്ലർ. EWDN-നിലെ അറിയപ്പെടുന്ന പബ്ലിക് സ്പീക്കറും കമെന്ററ്ററുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ററ്റ്ലർക്കെതിരെ ഇതിന് മുൻപ് മറ്റ് ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് അതിരൂപത വിലയിരുത്തിയിരുന്നു.

എം.ജി. സെക്യൂരിറ്റി സർവ്വീസിലെ സെക്യൂരിറ്റി ഗാർഡായ യുവതിയാണ് ലൈഗികാരോപണവുമായി രംഗത്തെത്തിയത്. പീഡനം നടന്നത് തന്റെ ജോലിസ്ഥലത്ത് വെച്ചാണെന്നും, ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്തുകയായിരുന്നെന്നും യുവതി ആരോപിച്ചു. യുവതി പറയുന്നതനുസരിച്ച് ജോലിയിലെ വിശ്രമ സമയങ്ങളിൽ പുരോഹിതൻ തന്നെ ഓഫീസിൽ വിശ്രമിക്കാൻ അനുവദിച്ചിരുന്നെന്നും, പുലർച്ചെ 1: 15 ഓടെ ഓഫീസിൽ വിശ്രമിക്കുമ്പോളാണ് ററ്റ്ലർ ഓഫീസിൽ പ്രവേശിച്ച് തന്നെ പീഡിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താൻ സ്വകാര്യ ഡിക്ടറ്റീവ്സും ബ്ലാക്ക് ഓപ്സ് പ്രൈവറ്റ് ഇൻവെസ്റ്റിഗേഴ്സിന്റെ സ്ഥാപകനുമായ മാനുവൽ ഗോമസിനെ നിയമിച്ചിട്ടുണ്ട്.

നവംബർ 20-ന് ററ്റ്ലർ അധികാരികൾക്കയച്ച കത്തിൽ താൻ യുവതിയെ അനുചിതമായി സ്പർശ്ശിച്ചിട്ടില്ലെന്നും, അധികാരികൾ അന്വേഷണം നടത്തുന്നതിനാൽ തന്റെ ചുമതലകളിൽ നിന്നും ഈ നിമിഷം മുതൽ മാറി നിൽക്കാൻ താൻ തയാറന്നെന്നും അദ്ദേഹം അറിയിച്ചിരുന്നു. അന്വേഷണത്തിൽ ജില്ലാ അറ്റോർണി ജനറൽ ഓഫീസുമായി അതിരൂപത പൂർണ്ണമായും സഹകരിക്കുന്നുണെന്നാണ് റിപ്പോർട്ടുകൾ. ആരോപണങ്ങൾ ശക്തമായതോടെ പൊതു പരിപാടികളിൽനിന്നെല്ലാം ററ്റ്ലർ വിട്ടുനിന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group