ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്സ്

ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്സ്.

രക്തസാക്ഷിത്വത്തിന്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ച് ഈജിപ്തിലെ സഭ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകളിൽ ആത്മനാ പങ്കുചേരുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം.

2015 ഫെബ്രുവരി 15നാണ് ലിബിയയിൽ ജോലി ചെയ്തിരുന്ന ആ 21 പേരും ഇസ്ലാമിക തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ടത്.

ക്രിസ്തുവിശ്വാസം പിന്തുടരുന്നവരുടെ സ്ഥിതി ഇതാവും എന്ന മുന്നറിയിപ്പ് നൽകുക എന്നതാണ് ഇസ്ലാമിക ഭീകരരെ ഈ പൈശാചികകൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, വിശ്വാസത്തെപ്രതിയുള്ള ആ 21 യുവാക്കളുടെ രക്തസാക്ഷിത്വം ക്രിസ്തുവിശ്വാസത്തെ ആളിക്കത്തിക്കുന്നു എന്നതാണ് വാസ്തവം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഏഴാമത് സ്മരണാദിനം ആത്മീയ മുന്നേറ്റത്തിനുള്ള അവസരമാക്കാൻ രക്തസാക്ഷികളുടെ മാതൃദേശമായ അൽ അവാർ പട്ടണത്തിൽ ക്രമീകരിച്ച 15 ദിന ശുശ്രൂഷകൾ അതിന്റെ ഒരു അടയാളം മാത്രമാണെന്ന് വിശ്വാസികൾ പറയുന്നു..

2015 ഫെബ്രുവരി 15നാണ് ലിബിയയിലെ തീരനഗരമായ സിർട്ടെയിലെ കടൽക്കരയിൽവെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാനാ വംശജനും ഉൾപ്പെടെ 21 പേരെ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. ഇവരെ വധിക്കുംമുമ്പ്, ഓറഞ്ച് വസ്ത്രങ്ങൾ അണിയിച്ച് കൈകൾ പുറകിൽ കെട്ടി മുട്ടുകുത്തി നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു. ഐസിസ് തീവ്രവാദികൾ പുറത്തുവിട്ട കൊലപാതകത്തിന്റെ വീഡിയോ ഇന്നും നടുക്കുന്ന ഓർമയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group