ഇന്ത്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായിയും അപ്പോസ്തലിക ന്യൂൺഷോയായും ആർച്ച് ബിഷപ്പ് ലിയോപോൾദോ ഗിരേലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ഇന്ത്യയുടെ പുതിയ വത്തിക്കാർ സ്ഥാനപതിയായിയും അപ്പോസ്തലിക ന്യൂൺഷോയായും ആർച്ച് ബിഷപ്പ് ലിയോപോൾദോ ഗിരേലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.978 ജൂണ്‍ 17ന് ബെര്‍ഗാമോ രൂപതയില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും, കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.953 മാര്‍ച്ച് 13ന് വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ബെര്‍ഗാമോയിലുള്ള പ്രിഡോറെയിലാണ് ജനനം. 1987 ജൂലൈ മാസത്തിലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നത്. ‘അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്’ (ഏഷ്യന്‍) ന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയായും മെത്രാപ്പോലീത്ത സേവനം ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 13-നാണ് അദ്ദേഹം ഇസ്രായേലിന്റേ അപ്പസ്തോലിക ന്യൂണ്‍ഷോയായും ജെറുസലേം, പലസ്തീന്‍ എന്നിവടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും നിയമിക്കപ്പെടുന്നത്. 


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group